പത്തനംതിട്ട: കുടപ്പനയില്‍ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ യുവ കര്ഷകന് മത്തായി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎല്‍എ.
മത്തായിയുടെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്തായിയെ കസ്റ്റഡിയിലെടുത്തതുതന്നെ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിച്ചില്ല.
ഇത്തരത്തിലുള്ളയാള് കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ കേസെടുക്കുന്നതിനു യാതൊരു തടസവുമില്ല. വനപാലകര്‍ കേസില്‍ പ്രതിയാകേണ്ടവരാണ്. സംഭവം നടന്ന് ഒരാഴ്ചയാകുമ്പോഴും നടപടി ഉണ്ടാകാത്തത് ക്രൂരമാണ്.
ഇതൊരിക്കലും അസ്വാഭാവിക മരണമാകില്ല. തങ്ങളുടെ കസ്റ്റഡിയിലായിരുന്നു മത്തായിയെന്ന് വനപാലകര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസഫ് ചൂണ്ടിക്കാട്ടി.
ആത്മഹത്യയാണെങ്കില്‍ അതിനു പ്രേരകമായത് വനപാലകരുടെ നടപടികളായിരിക്കണമല്ലോ. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ മത്തായിയുടെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.ഫ്രാന്‍സിസ് ജോര്‍ജും സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളും ജില്ലാ നേതാക്കളും ഒപ്പമുണ്ടായിരുന്നു.
മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ.സാമുവേല്‍ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത, പി.സി. ജോര്‍ജ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന് തുടങ്ങിയവരും മത്തായിയുടെ വീട്ടിലെത്തിയിരുന്നു.
കസ്റ്റഡി മരണത്തിനു കേസെടുക്കണം: പി.ജെ. ജോസഫ്
12:37 AM Aug 03, 2020 | Deepika.com