കൊച്ചി: കേരള കത്തോലിക്ക മെത്രാന് സമിതി(കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം ഇന്നു മുതല്‍ എട്ടു വരെ നടക്കും. ഇന്ന് ആരംഭിക്കുന്ന വാര്‍ഷിക ധ്യാനം ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിൽ നയിക്കും. ഏഴിന് ഉച്ചയ്ക്ക് ധ്യാനം സമാപിക്കും.
തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചാ സമ്മേളനം കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സമ്മേളനം ഓണ്‍ലൈനിലാണ് നടക്കുക. 43 മെത്രാന്മാര് സംബന്ധിക്കും.
കെസിബിസി വര്‍ഷകാല സമ്മേളനം ഇന്നാരംഭിക്കും
12:37 AM Aug 03, 2020 | Deepika.com