കൊച്ചി: കുട്ടികളുടെ പഠിക്കാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും അതു വിസ്മരിക്കരുതെന്നും ഹൈക്കോടതി. മലപ്പുറം മഞ്ചേരി നഗരസഭയിലെ എലമ്പ്രയില്‍ എല്‍.പി. സ്കൂള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ ടി. മുഹമ്മദ് ഫൈസി നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
മൂന്നു മാസത്തിനകം എലമ്പ്രയില്‍ എ.പി. സ്കൂള്‍ തുടങ്ങാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും മഞ്ചേരി നഗരസഭ ഇതിനുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കണമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പഠിക്കാനുള്ള അവകാശം മനുഷ്യാവകാശത്തിന്റെ ഭാഗമെന്ന് ഹൈക്കോടതി
12:16 AM Aug 02, 2020 | Deepika.com