തിരുവനന്തപുരം: കേരള സ്റ്റാർട്ടപ് മിഷനിലെ സീനിയർ ഫെലോ രാജിവച്ചു. അമേരിക്കൻ പൗരത്വമുള്ള ലാബി ജോർജാണു രാജിവച്ചത്. വിദേശ പൗരത്വമുള്ള വനിതയെ സർക്കാർ തസ്തികയിൽ നിയമിച്ചതു ചട്ടലംഘനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.
വലിയ തുക മാസ ശന്പളത്തിൽ സ്റ്റാർട്ടപ് മിഷനിലെ പ്രോഡക്ട് മാർക്കറ്റിംഗ് വിഭാഗത്തിലായിരുന്നു നിയമനം. കൂടുതൽ വിവാദം ഉണ്ടാകാതിരിക്കാനാണു രാജിയെന്നാണ് അറിയുന്നത്.
സ്റ്റാർട്ട് അപ് മിഷനിലെ ഫെലോ രാജിവച്ചു
12:16 AM Aug 02, 2020 | Deepika.com