പാലക്കാട്: ജില്ലയിൽ ഇന്നലെ രണ്ടുപേർകൂടി കോവിഡ് ബാധിച്ച് മരിച്ചു.പട്ടാന്പി ഓങ്ങല്ലൂർ പോക്കുപ്പടി സ്വദേശിയായ എണ്‍പതുകാരനും ഒറ്റപ്പാലം വാണിയംകുളത്ത് അർബുദരോഗിയായ മുപ്പത്തിനാലുകാരിയുമാണ്് കോവിഡ് ബാധിച്ചു മരിച്ചതായി ഇന്നലെ സ്ഥിരീകരിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന പോക്കുപ്പടി സ്വദേശി കോരൻ (80)ആണ് വെള്ളിയാഴ്ച വൈകുന്നേരം മരിച്ചത്. വാണിയംകുളം അങ്ങാടിയിൽ സുന്ദരന്റെയും കൃഷ്ണമ്മാളുടെയും മകൾ സിന്ധു(34)വാണ് മരിച്ച രണ്ടാമത്തെയാൾ.
വെള്ളിയാഴ്ച താലൂക്ക്ആശുപത്രിയിൽ നടന്ന പരിശോധനയിലാണ് സിന്ധുവിനു കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാത്രി മരിച്ചു. രോഗിയായി കിടപ്പിലായിരുന്നതിനാൽ കൂടുതൽ സന്പർക്കമില്ലെന്നു വാണിയംകുളം മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കും.
പാലക്കാട് രണ്ടു കോവിഡ് മരണം
12:14 AM Aug 02, 2020 | Deepika.com