തിരുവനന്തപുരം: സ്വകാര്യ ബസുകൾ ഇന്നു മുതൽ സർവീസ് നിർത്തിവയ്ക്കും. അനിശ്ചിത കാലത്തേക്കു നിരത്തിൽ നിന്നും ഒഴിയുന്നതായി കാണിച്ച് 90000-ത്തോളം ബസ് ഉടമകളാണ് സർക്കാരിനു ജി ഫോം നൽകിയിട്ടുള്ളത്.
ഡിസംബർ വരെയുള്ള റോഡ് നികുതി ഒഴിവാക്കി നൽകണമെന്നു കാണിച്ച് സ്വകാര്യ ബസ് ഉടമകൾ അപേക്ഷ സമർപ്പിച്ചെങ്കിലും സമയം നീട്ടി നൽകുകയല്ലാതെ മറ്റു വഴിയില്ലെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്. റോഡ് നികുതി അടയ്ക്കാനുള്ള സാവകാശം ഒക്ടോബർ വരെ നീട്ടി നൽകാമെന്ന തീരുമാനമാണ് ഗതാഗത വകുപ്പ് കൈക്കൊണ്ടത്. എന്നാൽ ഇത് ബസുടമകൾ അംഗീകരിച്ചിട്ടില്ല.
ഇന്നുമുതൽ സ്വകാര്യ ബസ് ഇല്ല
02:01 AM Aug 01, 2020 | Deepika.com