കൊച്ചി: ചരിത്രം കുറിച്ചു സംസ്ഥാനത്തു സ്വര്‍ണവില 40,000 രൂപ തൊട്ടു. ഗ്രാം വില 5,000 രൂപയുമായി. ഗ്രാമിന് 35 രൂപയുടെയും പവന് 280 രൂപയുടെയും വര്‍ധനയാണ് ഇന്നലെയുണ്ടായത്. ജൂലൈ 21 മുതല്‍ സംസ്ഥാനത്തു തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണം റിക്കാര്‍ഡുകള്‍ തകര്‍ത്തു കുതിക്കുകയായിരുന്നു .
20നു ഗ്രാമിന് 4,575 രൂപയും പവന് 36,600 രൂപയുമായിരുന്നു വില. ഇവിടെനിന്നാണ് അതിവേഗം നാല്പതിനായിരത്തിലേക്കു കുതിച്ചത്. കഴിഞ്ഞ പത്തു വ്യാപാരദിനങ്ങള്‍ക്കിടെ പവന് 3,400 രൂപയും ഗ്രാമിന് 425 രൂപയും വര്‍ധിച്ചു.അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയാണു സ്വര്‍ണവില പുതിയ ഉയരങ്ങളിലെത്താന്‍ കാരണം. ഇപ്പോൾ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ 45,000 രൂപയ്ക്കുമേല്‍ ചെലവാകും.
ഹോ...പൊന്നു വില!, പവനു 40,000, ഗ്രാമിന് 5,000
02:01 AM Aug 01, 2020 | Deepika.com