ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ എ​ൻ​ഒ​സി നി​ർ​ബ​ന്ധ​മാ​ക്കി ഡി​ജി​സി​എ

11:16 PM Jul 16, 2020 | Deepika.com
കൊ​​​ണ്ടോ​​​ട്ടി:​​​യു​​​എ​​​ഇ​​​യി​​​ൽ നി​​​ന്നു പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നാ​​​യി വി​​​മാ​​​ന​​​ങ്ങ​​​ൾ ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്യാ​​​ൻ ക​​​ട​​​ന്പ​​​ക​​​ളേ​​​റെ. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​തു സ്ഥ​​​ല​​​ത്തേ​​​ക്കു​​​മു​​​ള്ള സ​​​ർ​​​വീ​​​സി​​​നു അ​​​ത​​​തു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​നു​​​മ​​​തി വേ​​​ണ​​​മെ​​​ന്ന് ഡി​​​ജി​​​സി​​​എ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ ഇ​​​നി​​​മു​​​ത​​​ൽ ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കു ലാ​​​ൻ​​​ഡിം​​​ഗ് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ.

പ്ര​​​വാ​​​സി സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​വി​​​ധ രാഷ്‌ട്രീയ മ​​​ത സം​​​ഘ​​​ട​​​ന​​​ക​​​ളും ട്രാ​​​വ​​​ൽ ഗ്രൂ​​​പ്പു​​​ക​​​ളും സൗ​​​ഹൃ​​​ദ കൂ​​​ട്ടാ​​​യ്മ​​​ക​​​ളും ഇ​​​തി​​​ന​​​കം നൂ​​​റി​​​ലേ​​​റെ വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ചാ​​​ർ​​​ട്ട​​​ർ ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇ​​​തു​​​വ​​​ഴി ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്ക് നാ​​​ട്ടി​​​ലെ​​​ത്താ​​​നും ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്.