തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്ന ആൾ തൂങ്ങി മരിച്ചു. കൊല്ലം വയലാ സ്വദേശി നാസുറിദീനാണ് (52) മരിച്ചത്. ഇന്നലെ രാവിലെ പരിശോധനയ്ക്കായി മുറിയിലെത്തിയ നഴ്സാണ് നാസുറിദീനെ അവശനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.
മരത്തിൽനിന്ന് വീണതിനെത്തുടർന്നാണു ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ നടത്തണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീടു കോവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഇയാളെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു.
ഒരു മാസം മുന്പു കോവിഡ് നിരീക്ഷണത്തിലിരിക്കെ രണ്ടു പേർ മെഡിക്കൽ കോളജ് ആശുപത്രയിൽ ആത്മഹത്യ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു മന്ത്രി കെ.കെ.ശൈലജ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ തൂങ്ങി മരിച്ചു
10:29 PM Jul 16, 2020 | Deepika.com