കോവിഡ് ബാധിച്ചു മലയാളി ബഹറിനിൽ മരിച്ചു
10:29 PM Jul 16, 2020 | Deepika.com
അടൂർ: ബഹറിനിലെ മലയാളി സാമൂഹിക പ്രവർത്തകൻ ആനന്ദപ്പള്ളി പാങ്ങോട് പുത്തൻവീട്ടിൽ സാം ശാമുവേൽ നടയക്കാവിൽ (51) കോവിഡ് ബാധിച്ച് ബഹറിനിൽ മരിച്ചു. ഭാര്യ: സിസിലി സാം അടൂർ നെടുമൺ കോട്ടൂർ കുടുംബാംഗം. മക്കൾ: സിമി സാറാ സാം, സോണി സാറാ സാം.