തൃശൂർ: കഴിഞ്ഞ ദിവസം വിഷം ഉള്ളിൽചെന്നു മരിച്ച വയോധികയ്ക്കു കോവിഡ് ഇല്ലെന്ന് ആലപ്പുഴ വൈറോളജി ലാബിന്റെ റിപ്പോർട്ട്. ഇവർക്കു കോവിഡ് പോസിറ്റീവാണെന്നു ട്രൂനാറ്റ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. തുടർന്നു വിശദമായ പരിശോധനയ്ക്കു സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചതിന്റെ പരിശോധനാഫലത്തിലാണ് കോവിഡില്ലെന്നും നെഗറ്റീവാണെന്നും റിപ്പോർട്ട് വന്നത്.
പഴയന്നൂർ സൗത്ത് കൊണ്ടാഴി കുഴിയംപാടത്ത് ദേവകി(63)ക്കാണ് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം പറഞ്ഞത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇവരെ ചികിത്സിച്ച അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരടക്കമുള്ള 25 പേരെ നിരീക്ഷണത്തിലേക്കു മാറ്റിയിരുന്നു. ആശുപത്രിയും പരിസരവും അണുവിമുക്തമാക്കലടക്കമുള്ള സുരക്ഷാ നടപടികളുമെടുത്തിരുന്നു.
വിഷം ഉള്ളിൽചെന്നു മരിച്ച വയോധികയ്ക്കു കോവിഡില്ല
10:29 PM Jul 16, 2020 | Deepika.com