അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു
10:29 PM Jul 16, 2020 | Deepika.com
മുട്ടം: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മുട്ടം പിസിടിയിൽ കാവുങ്കണ്ടത്തിൽ സദാശിവൻ (സത്യൻ- 49) ആണ് മരിച്ചത്. കഴിഞ്ഞ ഏഴിന് മുട്ടം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. ഭാര്യ: ഷൈല. മക്കൾ: അഖിൽ, അജേഷ്.സംസ്കാരം ഇന്ന് നടക്കും.