തിരുവനന്തപുരം: മിസിസ് യുണൈറ്റഡ് നേഷൻസ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി വനിത. കൊല്ലം സ്വദേശിനിയും അധ്യാപികയുമായ നിമ്മി റേച്ചൽ കോശിയാണ് മിസിസ് യുണൈറ്റഡ് നേഷൻസ് മത്സരത്തിന്റെ പത്താമത് എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. ഒരുപക്ഷേ ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി വനിതയും നിമ്മി തന്നെയായിരിക്കും.
കൊല്ലം ചാത്തന്നൂർ കുമ്മല്ലൂർ തോട്ടത്തിൽ ബംഗ്ലാവിൽ കോശി-മിനി റേച്ചൽ കോശി ദന്പതികളുടെ മകളാണ് നിമ്മി റേച്ചൽ കോശി. കണിയാപുരം ബ്രൈറ്റ് സെൻട്രൽ സ്കൂളിൽ അധ്യാപികയാണ്. 2019 ൽ നടന്ന മിസിസ് ഇന്ത്യ എർത്ത് മത്സരത്തിൽ കിരീടം ചൂടിയതിന്റെ ആത്മവിശ്വാസവുമായാണ് നിമ്മി ഒക്ടോബറിൽ നടക്കുന്ന മിസിസ് യുണൈറ്റഡ് നേഷൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് റാംപിൽ ചുവടു വയ്ക്കാനൊരുങ്ങുന്നത്.
മോഡലിംഗ് രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന നിമ്മി ഭരതനാട്യത്തിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
മിസിസ് യുണൈറ്റഡ് നേഷൻസ് സൗന്ദര്യ മത്സരം; ഇന്ത്യയെ പ്രതിനിധീകരിക്കാൻ മലയാളി
01:23 AM Jul 16, 2020 | Deepika.com