മു​ഖ്യ​മ​ന്ത്രി​ക്കു ഘ​ട​ക​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യി​ല്ല: കെ. ​മുര​ളീ​ധ​ര​ന്‍

01:31 AM Jul 16, 2020 | Deepika.com

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​ടെ ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഉ​​​യ​​​രു​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​ളി​​ൽ അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നു വാ​​​ദി​​​ക്കു​​​മ്പോ​​​ഴും മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് എ​​​ല്‍​ഡി​​​എ​​​ഫി​​​ലെ​​ത​​​ന്നെ ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ എം​​​പി.‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് ഒ​​​രു ഘ​​​ട​​​ക​​​ക​​​ക്ഷി​​​യും ഇ​​​തു​​​വ​​​രെ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​ട്ടി​​​ല്ല- അ​​​ദ്ദേ​​​ഹം ‍ പ​​​റ​​​ഞ്ഞു.

റം​​​സാ​​​ന്‍ കി​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കാ​​​നാ​​​ണ് ഫോ​​​ണ്‍ വി​​​ളി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്നാ​​​ണ് മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ല്‍ പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. മേ​​​യ് 24ന് ​​​ആ​​​യി​​​രു​​​ന്നു ചെ​​​റി​​​യ പെ​​​രു​​​ന്നാ​​​ള്‍. കി​​​റ്റി​​​നെ​​​ക്കു​​​റി​​​ച്ചു സം​​​സാ​​​രി​​​ക്കാ​​​ന്‍ വി​​​ളി​​​ച്ച​​​ത് ജൂ​​​ണ്‍ ഒ​​​ന്നി​​​നാ​​​ണ്. ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ള്‍​ക്ക് താ​​​ന്‍ പ​​​ല​​​ത​​​വ​​​ണ വി​​​ളി​​​ച്ചി​​​ട്ടും ഫോ​​​ണ്‍ എ​​​ടു​​​ക്കാ​​​ത്ത ജ​​​ലീ​​​ലാ​​​ണ് നി​​​ര​​​വ​​​ധി ത​​​വ​​​ണ കേ​​​സി​​​ലെ പ്ര​​​തി​​​യെ വി​​​ളി​​​ച്ചി​​​ട്ടു​​​ള്ള​​​തെന്നും മുരളീധ രൻ പറഞ്ഞു.