കൊച്ചി: കോവിഡ് 19നെത്തുടര്‍ന്നു സിനിമാ മേഖലയില്‍ രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ച് താരസംഘടനയായ അമ്മ.
പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മ നേതൃയോഗം കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഈ യോഗത്തിലെ തീരുമാനങ്ങള്‍ അംഗങ്ങളെ അറിയിക്കാന്‍ അയച്ച കത്തിലാണ് പ്രതിഫലം കുറയ്ക്കാന്‍ സംഘടന തയാറാണെന്നു വ്യക്തമാക്കുന്നത്.
നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നു സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. അതേസമയം പ്രതിഫലം എത്ര ശതമാനം കുറയ്ക്കണമെന്ന നിര്‍ദേശം കത്തിലില്ല. പകരം സിനിമാ ചിത്രീകരണത്തിനു മുന്നോടിയായി നിര്‍മാതാക്കളും താരങ്ങളും ധാരണയില്‍ എത്തട്ടെ എന്നാണ് അമ്മ നേതൃത്വത്തിന്റെ നിലപാട്.
പ്രതിഫലം കുറയ്ക്കാന്‍ തയാറെന്ന് "അമ്മ'
12:48 AM Jul 16, 2020 | Deepika.com