ഹര്‍ജി ഇന്നു പരിഗണിക്കും
12:48 AM Jul 16, 2020 | Deepika.com
കൊച്ചി: സ്വര്‍ണക്കടത്ത്, സ്പ്രിങ്ക്ളര്‍ കരാര്‍, ബെവ് ക്യൂ ആപ്പ് തുടങ്ങിയ വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും പങ്ക് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനായി മാറ്റി. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് ഹർജി നല്‍കിയത്.