തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ അനുവദിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ ഇന്നത്തെ സാഹചര്യം കണ്ടാണു കോടതി വിധി പറഞ്ഞത്. ഈ വിധി ആർക്കെങ്കിലും എതിരെയുള്ള വിധിയല്ല. ആർക്കും അനുകൂലമായ വിധിയുമല്ല. ഹൈക്കോടതി വിധി അംഗീകരിക്കുവാനും അനുസരിക്കുവാനും എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
ഹൈക്കോടതി വിധി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥം: മുഖ്യമന്ത്രി
11:29 PM Jul 15, 2020 | Deepika.com