കോടതിവിധി സ്വാഗതാര്‍ഹം: കെസിബിസി
11:29 PM Jul 15, 2020 | Deepika.com
കൊച്ചി: ഭിന്നശേഷിയുള്ളവര്‍ക്കു സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസരംഗത്തും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള സംവരണവും ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്ന സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമെന്നു കെസിബിസി. ഭിന്നശേഷിക്കാരായ സഹോദരങ്ങളെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനു കോടതി ഉത്തരവ് സഹായിക്കുമെന്നാണു പ്രതീക്ഷയെന്നും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട് പറഞ്ഞു.