ജില്ലകളിൽ 5,000 കിടക്കകൾ വരെ ലഭ്യമാകും
11:29 PM Jul 15, 2020 | Deepika.com
തിരുവനന്തപുരം: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ജില്ലകളിൽ 5,000 കിടക്കകൾ വരെ ലഭ്യമാകും വിധത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കാനുള്ള തയാറെടുപ്പു നടത്താൻ ജില്ലാ കളക്ടർമാർക്കു മന്ത്രിസഭ നിർദേശം നൽകി. കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്തു ജില്ലകളിൽ എന്തിനും സജ്ജരായിരിക്കാനും കളക്ടർമാർക്ക് നിർദേശവും നൽകും. ഓഗസ്റ്റിൽ സംസ്ഥാനത്ത് രോഗവ്യാപനം ഉയർന്ന നിലയിലെത്തിയേക്കാമെന്നത് കണക്കിലെടുത്താണിത്.