20 വരെ ഓൺലൈനായി വൈദ്യുതി ബിൽ അടയ്ക്കാൻ കഴിയില്ല
11:29 PM Jul 15, 2020 | Deepika.com
തിരുവനന്തപുരം: സെക്ഷന്‍ ഓഫീസുകള്‍ വഴിയോ ഓണ്‍ലൈനായോ ഫ്രണ്ടസ്, അക്ഷയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ 20 വരെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിക്കില്ല. വൈദ്യുതി ബോർഡിന്റെ ഡാറ്റാ സെന്റർ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണിത്. ഈ ദിവസങ്ങളില്‍ കസ്റ്റമര്‍ കെയര്‍ സെന്ററും പ്രവര്‍ത്തിക്കില്ല. പരാതികള്‍ പരിഹരിക്കുന്നതിനായി അതത് സെക്ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടണം. 0471251 46 68/2514669/2514710.