സൗദിയിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു
11:29 PM Jul 15, 2020 | Deepika.com
അൽകോബാർ: സൗദിയിലെ കോബാറിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്ന പെരുന്പാവൂർ വേങ്ങൂർ ഊരത്തുംകൂടി റെജി മാത്യു (45) കോവിഡ് ബാധിച്ച് മരിച്ചു. പ്രൊ കെയർ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.കോവിഡ് ചികിത്സ യിലായിരുന്ന ഭാര്യയും മക്കളും കോവിഡ് മുക്തരായി. ഭാര്യ: അജീന ജേക്കബ് കോബാർ അൽ ജസീറ ഹോസ്പിറ്റലിൽ നഴ്സ് ആണ്. മക്കൾ: ഏയ്ഞ്ചൽ (പ്ലസ്ടു വിദ്യാർഥിനി), ആൻ (പത്താം ക്ലാസ്), ഈഡൻ, ആദൻ (ഇരുവരും നാലാം ക്ലാസ് വിദ്യാർഥികൾ) ദമാം ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്.