കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷുമായി നേരത്തെയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കൂടിക്കാഴ്ച നടത്തിയതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ച്, ആറ് തീയതികളിലായി നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സ്പീക്കര്‍ തയാറാകണം.
ഇതു സംബന്ധിച്ച തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സ്പീക്കര്‍ ഇക്കാര്യം നിഷേധിച്ചാല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
സ്വപ്നയുമായി സ്പീക്കര്‍ നേരത്തെയും കൂടിക്കാഴ്ച നടത്തിയെന്നു ബിജെപി
12:44 AM Jul 15, 2020 | Deepika.com