കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വര്‍ണകടത്ത് കേസില്‍ സ്വപ്നയെ എന്‍ഐഎ അറസ്റ്റ് ചെയ്തെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന് വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയത്.
യുഎഇ കോണ്സുലേറ്റിലേക്കു കൊണ്ടുവന്ന ഡിപ്ലോമാറ്റിക് ബാഗില്‍ നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ സ്വപ്ന കഴിഞ്ഞയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്നലെ ഹര്‍ജി വീണ്ടും പരിഗണനയ്ക്കു വന്നപ്പോള്‍ ശനിയാഴ്ച ബംഗളൂരുവില്‍ നിന്ന് ഇവരെ എന്‍ഐഎ അറസ്റ്റ് ചെയ്തെന്നും കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണ ചുമതലയുള്ള കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി
12:44 AM Jul 15, 2020 | Deepika.com