കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ നേതൃത്വത്തിൽ വൈദ്യുതി ഉപഭോഗവും ബില്ലും എങ്ങനെ നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് വെബ്ബിനാർ നടത്തും. സൂം മാധ്യമത്തിൽക്കൂടി നടക്കുന്ന വെബിനാറിൽ പൊതുജനങ്ങൾക്കും ഭാഗമാകാം.
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗവും മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗവും സംയുക്തമായാണ് വെബിനാർ സംഘടിപ്പിക്കുന്നത്. മെക്കാനിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറും സർട്ടിഫൈഡ് എനർജി ഓഡിറ്ററുമായ പ്രഫ. റിച്ചു സക്കറിയ ക്ലാസ് നയിക്കും.
കോളജിലെ എനർജി സെന്ററിന്റെ സഹകരണത്തോടു കൂടിയാണ് വെബിനാർ നടത്തുന്ന ത്. ഇന്നു രാത്രി ഏഴു മുതലാണ് ക്ലാസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 8281900551 എന്ന നന്പരിൽ ബന്ധപ്പടണം.
അമൽജ്യോതിയിൽ വെബിനാർ
12:11 AM Jul 15, 2020 | Deepika.com