തിരുവനന്തപുരം: കേരളാ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) ഈ മാസം 16 ന് തന്നെ നടക്കുമെന്നും ഇതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കോവിഡ് നിരീക്ഷണത്തിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും. റെഡ് സോണായ പൂന്തുറയിൽ പരീക്ഷ എഴുതുന്നതിനു പ്രത്യേക കേന്ദ്രം തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രിൽ 20,21 തീയതികളിലായി നടത്താൻ നിശ്ചയിച്ചിരുന്ന കീം പരീക്ഷയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ ഈ മാസം 16 ലേക്കു മാറ്റിയത്.
കീം പ്രവേശന പരീക്ഷ 16 ന്
12:51 AM Jul 14, 2020 | Deepika.com