തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ 1.45 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. പുലർച്ചെ മൂന്നരയ്ക്ക് ദുബായിൽ നിന്നും എത്തിയ എമിറേറ്റ് വിമാനത്തിലെ യാത്രക്കാരായ തമിഴ്നാട്ടുകാരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
കുഴന്പു രൂപത്തിൽ കവറുകളിൽ നിറച്ചു വസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിക്കപ്പെട്ടവർ മുന്പു സ്വർണക്കടത്തു കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരല്ല.
ഡെപ്യൂട്ടി കമ്മീഷണർ എൻ പ്രദീപ്, സൂപ്രണ്ടുമാരായ പ്രകാശ് അലക്സ്, എസ്. രാമലക്ഷ്മി, സന്തോഷ് കുമാർ, ഇൻസ്പെക്ടർമാരായ എസ്. പ്രബോദ്, ഗോപി പ്രശാന്ത്, സിയാദ് ഷാഷിം, അമൻ, ഹവിൽദാർ എസ്. സുരേന്ദ്രൻ എന്നിവരാണ് കസ്റ്റംസ് സംഘത്തിലുണ്ടായിരുന്നത്.
വിമാനത്താവളത്തിൽ നിന്നും 1.45 കിലോ സ്വർണം പിടികൂടി
12:51 AM Jul 14, 2020 | Deepika.com