സംസ്ഥാനത്തു ഡീസല്‍ വിലയിൽ നേരിയ വർധന
12:51 AM Jul 14, 2020 | Deepika.com
കൊച്ചി: സംസ്ഥാനത്ത് ഇന്നലെ ഡീസല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് 10 പൈസയാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 76.74 രൂപയായി. പെട്രോള്‍ വില കഴിഞ്ഞ 11 ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 80.76 രൂപയാണ് കൊച്ചിയിലെ പെട്രോള്‍ വില. കഴിഞ്ഞ ഏഴിനും ഡീസല്‍ വിലയില്‍ 25 പൈസയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.