സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു, പുനഃപരിശോധനാ ഹർജി നൽകില്ലെന്നു മന്ത്രി കടകംപള്ളി
11:52 PM Jul 13, 2020 | Deepika.com
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീംകോടതി വിധി സർക്കാർ സ്വാഗതം ചെയ്യുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിധിക്കെതിരേ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ മാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്ന സമീപനമാണ് ഈ സർക്കാർ എല്ലാ ഘട്ടത്തിലും സ്വീകരിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.