തിരുവനന്തപുരം: റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നനിലയിൽ 1947 ലെ റബർ ആക്ട് ഭേദഗതിചെയ്യുന്നതിനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നു വി.എം. സുധീരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെയും മറ്റു ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരേയും ശക്തമായ എതിർപ്പ് അറിയിച്ചുകൊണ്ട് സംസ്ഥാന താത്പര്യങ്ങൾക്ക് ദോഷകരമായ ഈ കർഷക വിരുദ്ധ നീക്കത്തിന് തടയിടാൻ വേണ്ടതെല്ലാം ചെയ്യണം. അനിയന്ത്രിതമായ റബർ ഇറക്കുമതിമൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് കനത്ത ആഘാതമാണ് ഈ നിയമഭേദഗതി വന്നാൽ ഉണ്ടാവുക. ടയർവ്യവസായ ലോബിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് റബർ കർഷകരെ തകർക്കുന്ന നടപടിയെന്ന് സുധീരൻ കുറ്റപ്പെടുത്തി.
റബർ ആക്ട് ഭേദഗതി: സംസ്ഥാന സർക്കാർ ഇടപെടണമെന്നു വി.എം. സുധീരൻ
11:52 PM Jul 13, 2020 | Deepika.com