കീം: ന്യൂഡൽഹിയിലെ പരീക്ഷാ സെന്ററിനു മാറ്റം
11:52 PM Jul 13, 2020 | Deepika.com
തിരുവനന്തപുരം: കേരളാ എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (കീം) യ്ക്ക് ന്യൂഡൽഹി സെന്ററായി തെരഞ്ഞെടുത്തവരുടെ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം. ഫരീദാബാദ് ജെ.സി. ബോസ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി കാന്പസിൽ വച്ചായിരിക്കും പരീക്ഷ നടത്തുകയെന്നു എൻട്രൻസ് കമ്മീഷണർ അറിയിച്ചു. കേരള എഡ്യൂക്കേഷൻ സൊസൈറ്റിയിൽ നിശ്ചയിച്ചിരുന്ന കേന്ദ്രമാണു മാറ്റിയത്.