തിരുവനന്തപുരം: മാർച്ച് 31 വരെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളായിരുന്നവർക്ക് 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്താം.
ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളോ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളോ മുഖേന 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് നടത്താനാവും. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലുമുള്ളവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന തീയതി മുതൽ ഒരാഴ്ച കാലയളവിൽ മസ്റ്ററിംഗ് അനുവദിക്കും. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഹോം മസ്റ്ററിംഗും അനുവദിക്കും.
സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്
11:52 PM Jul 13, 2020 | Deepika.com