തിരുവനന്തപുരം: കേരളത്തിൽ ഇന്നലെ 435 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 206 പേർക്കാണു സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂർ ജില്ലയിൽ ജൂലൈ അഞ്ചിനു മരണമടഞ്ഞ വത്സല (63), ആലപ്പുഴ ജില്ലയിൽ ജൂലൈ ഏഴിനു മരണമടഞ്ഞ ബാബു (52) എന്നിവരുടെ പുനഃപരിശോധനാഫലം പോസിറ്റീവ് ആയതും ഇതിൽ ഉൾപ്പെടുന്നു. 10 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ നാലും, തിരുവനന്തപുരം ജില്ലയിലെ രണ്ടും, പത്തനംതിട്ട, കോട്ടയം, എറണാകുളം കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു ഡിഎസ്സി ജവാനും ഒരു സിഐഎസ്എഫ് ജവാനും രോഗം ബാധിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 128 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 87 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്.
എറണാകുളം, കാസർഗോഡ് ജില്ലകളിലെ 41 പേർക്കു വീതവും, ആലപ്പുഴയിൽ 35 പേർക്കും, തിരുവനന്തപുരത്ത് 31 പേർക്കും, പത്തനംതിട്ടയിൽ 24 പേർക്കും, മലപ്പുറത്ത് 17 പേർക്കും സന്പർ ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് ആറു പേർക്കും, കൊല്ലത്ത് അഞ്ചു പേർക്കും, തൃശൂർ ജില്ലയിലെ നാലു പേർക്കും, ഇടുക്കി, പാലക്കാട് ജില്ലകളിലെ ഒരാൾക്കു വീതവുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 3743 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4097 പേർ ഇതുവരെ കോവിഡിൽ നിന്നു മുക്തി നേടി.
ഇന്നലെ 435 പേർക്കു കോവിഡ്
12:56 AM Jul 13, 2020 | Deepika.com