കൊച്ചി: കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട കേസെടുത്ത ശേഷം 24 മണിക്കൂർ പോലും ആകും മുൻപ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത എൻ ഐ എ യ്ക്ക് അഭിവാദ്യം അർപ്പിക്കുന്നുതായി കേരള കോൺഗ്രസ് ചെയർമാനും എൻഡി എ ദേശീയ സമിതി അംഗവുമായ പി സി തോമസ്.
ശിവശങ്കർ താമസിയാതെ അറസ്റ്റിൽ ആകാൻ സാധ്യതയുണ്ട്. അത് മുഖ്യമന്ത്രിയുടെ ഓഫീസിന് വലിയ കരിനിഴൽ ആകും, എന്നു മാത്രമല്ല , അദ്ദേഹത്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളിലേക്കും ചോദ്യംചെയ്യൽ എത്തും. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രധാനി ഉൾപ്പെടെ ആരും ഏതുനിമിഷവും കുടുങ്ങും എന്നും വ്യക്തം. ചിലപ്പോൾ പ്രതീക്ഷിക്കാത്ത അറസ്റ്റുകൾ നടക്കും: തോമസ് പറഞ്ഞു. കേരള സർക്കാരുമായി ബന്ധപ്പെട്ട് ആരോപിക്കപ്പെട്ട പല അഴിമതികളും ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തെളിഞ്ഞു വരുമെന്നും തോമസ് പറഞ്ഞു.
എൻഐഎയ്ക്ക് അഭിവാദ്യങ്ങൾ: പി.സി. തോമസ്
12:56 AM Jul 13, 2020 | Deepika.com