മാർ ജോർജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം
12:55 AM Jul 13, 2020 | Deepika.com
ചങ്ങനാശേരി: വീണു പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാർ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്.