തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയും യുഎഇ കോണ്‍സലേറ്റ് മുൻ പിആർഒയുമായ സരിത്തിന്റെ തിരുവല്ലത്തെ വീട്ടിൽ എൻഐഎ സംഘം പരിശോധന നടത്തി.
ഇന്നലെ വൈകുന്നേരമാണ് എൻഐഎ ഉദ്യോഗസ്ഥർ തിരുവല്ലം - പൂങ്കളം റോഡിലെ ഹരിതനഗർ 48 ലെ വീട്ടിൽ എത്തിയത്. സരിത്തിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരിൽനിന്നു മൊഴി എടുത്തു. സരിത്തിന്റെ ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
സ്വർണക്കടത്ത്: സരിത്തിന്റെ വീട്ടിൽ പരിശോധന
12:14 AM Jul 13, 2020 | Deepika.com