ഇന്നലെ ഏറ്റവും കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ച മലപ്പുറത്ത് 87 പേരിൽ 51 പേർക്കും തിരുവനന്തപുരത്ത് 69 പേരിൽ 46 പേർക്കും മലപ്പുറത്ത് 51 ൽ 27 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളത്ത് 47 ൽ 30 പേർക്കും ഇങ്ങനെയാണു രോഗം ബാധിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 167 പേർ വിദേശത്തുനിന്നും 76 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നതാണ്. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ നാല് ഡിഎസ്സി ജവാന്മാർക്കും ആലപ്പുഴ ജില്ലയിലെ രണ്ട് ഇന്തോ- ടിബറ്റൻ ബോർഡർ പോലീസിനും തൃശൂർ, പാലക്കാട് ജില്ലകളിലെ ഓരോ ബിഎസ്എഫ് ജവാന്മാർക്കു വീതവും രോഗം ബാധിച്ചു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7,438 ആയി. 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേർ ഇതുവരെ രോഗമുക്തി നേടി. ഇന്നലെ 143 പേർക്ക് രോഗം ഭേദമായി. വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,104 സാന്പിളുകൾ പരിശോധിച്ചു.
പുതിയ 16 ഹോട്ട്സ്പോട്ടുകൾ
പുതിയ ഹോട്ട്സ്പോട്ടുകൾ: എറണാകുളം ജില്ലയിലെ ചെങ്ങമനാട് (കണ്ടെയ്ൻമെന്റ് സോണ്‍: വാർഡ് 14), കരുമല്ലൂർ (4), ശ്രീമൂലനഗരം (4), വാഴക്കുളം (19), മലയാറ്റൂർ നീലേശ്വരം (13), വടക്കേക്കര (15), അലപ്പുഴ ജില്ലയിലെ വള്ളിക്കുന്നം (2, 3), പുലിയൂർ (1), ആലപ്പുഴ മുനിസിപ്പാലിറ്റി (1), ആല (13), കോട്ടയം ജില്ലയിലെ മണർകാട് (8), ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി (10, 11, 14), വാത്തിക്കുടി (11, 14), വയനാട് ജില്ലയിലെ കോട്ടത്തറ (5), കണിയാന്പറ്റ (12), പാലക്കാട് ജില്ലയിലെ കുലുക്കല്ലൂർ (7).
ഹോട്ട്സ്പോട്ടിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ (കണ്ടെയിൻമെന്റ് സോണ്‍: വാർഡ് 2), കടന്പൂർ (3), കടന്നപ്പള്ളി പാണപ്പുഴ (7, 10), കൊട്ടിയൂർ (11), കറുമാത്തൂർ (2, 10), മാടായി (7), പാപ്പിനിശേരി (16), തില്ലങ്കേരി (10), പാലക്കാട് ജില്ലയിലെ ലക്കിടിപേരൂർ (9), തച്ചന്പാറ (5), തൃക്കടീരി (10), തിരുമിട്ടക്കോട് (8), നല്ലേപ്പിള്ളി (7), കൊടുവായൂർ (13), ആലപ്പുഴ ജില്ലയിലെ അന്പലപ്പുഴ സൗത്ത് (2).