യു​എ​ഇ​യി​ലേ​ക്ക് ഇ​ന്നു​മു​ത​ൽ വി​മാ​ന സ​ർ​വീ​സ്

12:25 AM Jul 12, 2020 | Deepika.com
കൊ​​​ണ്ടോ​​​ട്ടി:​​​ വ​​​ന്ദേ​​​ഭാ​​​ര​​​ത് ദൗ​​​ത്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ത്തു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​ൾ ഇ​​​ന്നു മു​​​ത​​​ൽ യു​​​എ​​​ഇ​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. എ​​​യ​​​ർ​​​ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ഇ​​​ന്നുമു​​​ത​​​ൽ 26 വ​​​രെ​​​യു​​​ള​​​ള ഷെ​​​ഡ്യൂ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ക​​​രി​​​പ്പൂ​​​ർ 15, കൊ​​​ച്ചി-21, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഒ​​​ന്പ​​​ത്, ക​​​ണ്ണൂ​​​ർ ഏ​​​ഴ് സ​​​ർ​​​വീ​​​സു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തുനി​​​ന്നും 52 സ​​​ർ​​​വീ​​​സു​​​ക​​​ളാണുള്ള​​​ത്. റ​​​സി​​​ഡ​​​ന്‍റ് വീ​​​സ​​​യു​​​ള്ളവ​​​ർ​​​ക്കു മാ​​​ത്ര​​​മാ​​​ണ് യാ​​​ത്ര​​​യ്ക്ക് അ​​​നു​​​മ​​​തി.

യാ​​​ത്ര പു​​​റ​​​പ്പെ​​​ടു​​​ന്ന​​​തി​​​ന് 96 മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള​​​ള്ളി​​​ൽ കോ​​​വി​​​ഡ് പി​​​സി​​​ആ​​​ർ ടെ​​​സ്റ്റി​​​ൽ നെ​​​ഗ​​​റ്റീ​​​വാ​​​യ​​​ർ​​​ക്കാ​​​ണ് പോ​​​കാ​​​ൻ അ​​​നു​​​മ​​​തി. ഇ​​​തോ​​​ടൊ​​​പ്പം ദു​​​ബാ​​​യ് സ്മാ​​​ർ​​​ട്ട് ആ​​​പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യു​​​ക​​​യും ഹെ​​​ൽ​​​ത്ത് ഡി​​​ക്ല​​​റേ​​​ഷ​​​ൻ ഫോം, ​​​ക്വാ​​​റ​​​ന്‍റൈ​​​ൻ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ൽ​​​കുകയും വേ​​​ണം. ഷാ​​​ർ​​​ജ, അ​​​ബുദാ​​​ബി, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് സ​​​ർ​​​വീ​​​സ്.
ഇ​​​ന്നു രാ​​​വി​​​ലെ 10.30 ന് ​​​ക​​​രി​​​പ്പൂ​​​രി​​​ൽനി​​​ന്ന് ഷാ​​​ർ​​​ജ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തുനി​​​ന്നു 10.15ന് ദു​​​ബാ​​​യ്, ക​​​ണ്ണൂ​​​രി​​​ൽനി​​​ന്നു 11ന് ​​​ദു​​​ബാ​​​യ് എ​​​ന്നി​​​ങ്ങനെയാണ് സർവീസ്.