സ്വപ്നയ്ക്കായി നാഗർകോവിലിലും തെരച്ചിൽ നടത്തി
12:25 AM Jul 12, 2020 | Deepika.com
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയേയും സന്ദീപിനേയും കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം തമിഴ്നാട്ടിലെ നാഗർകോവിൽ ഭാഗത്തു തെരച്ചിൽ നടത്തി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രമുഖന്റെ നാഗർകോവിലിലെ വസതി അടക്കമുള്ളിടങ്ങളിലാണ് കൊച്ചിയിൽ നിന്നുള്ള എൻഐഎ സംഘം പരിശോധന നടത്തിയത്.