പോലീസുകാർക്ക് രണ്ട്ഷിഫ്റ്റ് ഡ്യൂട്ടി
12:24 AM Jul 12, 2020 | Deepika.com
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥർക്കു രണ്ട് ഷിഷ്റ്റുകളിലായി ഡ്യൂട്ടിക്ക് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സ്പെഷൽ യൂണിറ്റിൽ നിന്ന് നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിനടുത്തുള്ള പ്രദേശത്ത് നിയോഗിക്കണമെന്നു നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസിലെ സ്റ്റേറ്റ് വെൽഫയർ ഓഫീസറും എഡിജിപിയുമായ കെ. പദ്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പോലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന സംസ്ഥാന പോലീസ് മേധാവിക്ക് നൽകാൻ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.