തിരുവനന്തപുരം: കസ്റ്റംസ് അധികൃതർ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് കൈമാറും. എയർപോർട്ടിനു സമീപത്തെ കാർഗോ കോംപ്ലക്സിനു സമീപത്തെ കഴിഞ്ഞ നാലു മാസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ടാണ് കസ്റ്റംസ് സംസ്ഥാന പോലീസ് മേധിവിക്കു കത്തു നൽകിയത്.
എന്നാൽ കോംപ്ലക്സിനു സമീപം പോലീസിന്റെ സിസിടിവി കാമറകൾ ഇല്ലെന്നും പകരം സമീപ പ്രദേശങ്ങളിലെ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ നൽകാമെന്ന് പോലീസ് അറിയിക്കുകയായിരുന്നു.
ലഭ്യമായ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അത് ഇന്നു കൈമാറും. ഇവിടെ ഒരു മാസത്തെ കാമറ ദൃശ്യങ്ങൾ മാത്രമേ സൂക്ഷിക്കാൻ കഴിയൂ എന്നും പോലീസ് വ്യക്തമാക്കി.
സ്വർണക്കടത്ത്: സിസിടിവി ദൃശ്യങ്ങൾ പോലീസ് ഇന്ന് കൈമാറും
01:25 AM Jul 11, 2020 | Deepika.com