തിരുവനന്തപുരം: കേരളത്തിൽ തെരുവുയുദ്ധത്തിനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെങ്കിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാരിന് സാധിക്കാതെ വരുമെന്നു മന്ത്രി എ.കെ. ബാലൻ. നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിത്. സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം യുഡിഎഫിനായിരിക്കും.
എപ്പിഡമിക് ഡിസീസ് ഓർഡിനൻസിനും ദുരന്തനിവാരണ അഥോറിറ്റി നിയമത്തിനും എതിരാണിത്. മഹാമാരി സമയത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കുന്നതു ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തെരുവുയുദ്ധമെങ്കിൽ കോവിഡ് പ്രതിരോധം സാധിക്കില്ല: മന്ത്രി ബാലൻ
01:25 AM Jul 11, 2020 | Deepika.com