തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രോഗം സാമൂഹ്യവ്യാപനത്തിനരികിൽ നിൽക്കെ സ്വർണക്കള്ളക്കടത്തിന്റെ മറവിൽ ഇടതു സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യ ജീവനുനേരെയുള്ള വെല്ലുവിളിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേസിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നതാണു സർക്കാരിന്റെയും ആവശ്യം.
ഇതിന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു മുഖ്യമന്ത്രി കത്തയച്ചത്. ഇപ്പോൾ എൻഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിപക്ഷത്തിന്റേത് വിലകുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണെന്നും സിപിഎം സെക്രട്ടേറിയറ്റു വ്യക്തമാക്കി.
പ്രതിപക്ഷസമരം മനുഷ്യ ജീവനു നേരെയുള്ള വെല്ലുവിളി: സിപിഎം
01:25 AM Jul 11, 2020 | Deepika.com