ആരോഗ്യരംഗത്തെ കോഴ്സുകള്‍: ലിസിയില്‍ വെബിനാര്‍ നാളെ
11:30 PM Jul 10, 2020 | Deepika.com
കൊച്ചി: ലിസി ആശുപത്രിയുടെ ഉപവിഭാഗമായ ലിസി മെഡിക്കല്‍ ആന്‍ഡ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരംഗത്തെ കോഴ്സുകളും തൊഴിലവസരങ്ങളും സംബന്ധിച്ചു 12ന് സൗജന്യ വെബിനാര്‍ നടത്തും. വൈകുന്നേരം നാലു മുതല്‍ ആറു വരെയാണു വെബിനാര്‍. കരിയര്‍ ഗുരു എം.എസ്. ജലീല്‍ ക്ലാസ് നയിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷാ ഫലം അറിഞ്ഞവര്ക്കും കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും ഫോൺ: 9809844044.