തിരുവനന്തപുരം: ഒരു ലക്ഷം മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു ദേശീയ ശ്രദ്ധ നേടിയ ഇടുക്കി ജലവൈദ്യുത നിലയത്തെ കെഎസ്ഇബിയും സംസ്ഥാന സർക്കാരും ആദരിക്കുന്നു. നിലയത്തെ ആദരിച്ചുകൊണ്ടുള്ള ശിലാഫലകം വൈദ്യുത മന്ത്രി എം.എം മണി ഇന്ന് അനാഛാദനം ചെയ്യും.
ഊർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ പുരസ്കാരഫലകം സമർപ്പിക്കും. കെഎസ്ഇബി ചെയർമാൻ എൻ.എസ്. പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡയറക്ടർമാരായ പി. കുമാരൻ, ബിപിൻ ജോസഫ്, ആർ. സുകു, പി. രാജൻ, മിനി ജോർജ്, ചീഫ് എൻജിനിയർ സിജി ജോസ് തുടങ്ങിയവർ പങ്കെടുക്കും. കോവിഡ് പ്രോട്ടോക്കോൾ ചട്ടങ്ങൾ പാലിച്ചു വീഡിയോ കോണ്‍ഫറൻസ് വഴിയാണ് സമ്മേളനം നടത്തുന്നത്.
ഇടുക്കി ജലവൈദ്യുത നിലയത്തെ ആദരിക്കുന്നു
11:30 PM Jul 10, 2020 | Deepika.com