നാദാപുരം: കുവൈറ്റില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു.അരൂര്‍ നടേമ്മല്‍ കുന്നോത്ത് മീത്തല്‍ ടി.പി. കുഞ്ഞമ്മദാ(64)ണ് മരിച്ചത്. കഴിഞ്ഞ മാസം 15 നാണ് ഇയാള്‍ വിദേശത്ത് നിന്നെത്തിയത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് മരിച്ചത്.
നിരീക്ഷണത്തിലായതിനാല്‍ ആരോഗ്യ വകുപ്പ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാമെന്ന് വ്യക്തമായതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. വൈകുന്നേരം ഖബറടക്കി. ഭാര്യ. മണ്ടോടി ജമീല(ചേലക്കാട്). മക്കള്‍ . സല്‍മത്ത്, സലീന, സാജിറ, ഫസ്ന. മരുമക്കള്‍. അബ്ദുല്ല(വടയം), ഫൈസല്‍(കുനിങ്ങാട്), സഫീര്‍(കാക്കുനി), സമദ്(ചാലപ്പുറം).
കുവൈറ്റില്‍ നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഗൃഹനാഥന് മരിച്ചു
11:30 PM Jul 10, 2020 | Deepika.com