മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന എത്തിയിരുന്നു: പി.ടി. തോമസ്
12:41 AM Jul 10, 2020 | Deepika.com
കൊച്ചി: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇതു ബോധ്യമാകുമെന്നും പി.ടി. തോമസ് എംഎല്‍എ. സ്വപ്നയ്ക്കെതിരേ ക്രൈംബ്രാഞ്ച് മുന്‍പു നടത്തിയ അന്വേഷണം കുറ്റമറ്റരീതിയിലാണ് മുന്നോട്ടുപോയതെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെ ന്നും പി.ടി. തോമസ് പറഞ്ഞു.