തട്ടിപ്പുകാരെ സൂക്ഷിക്കണം: പോസ്റ്റ്മാസ്റ്റർ ജനറൽ
12:38 AM Jul 10, 2020 | Deepika.com
തിരുവനന്തപുരം : തപാൽ വകുപ്പ് കേരള സർക്കിളിൽ ജോലി വാങ്ങിത്തരാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പുനടത്തുന്നവർക്ക് ഇരകളാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നു ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ മുന്നറിയിപ്പ് നൽകി. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ച് തപാൽ വകുപ്പിൽ നിയമന ഉത്തരവ് വാങ്ങിത്തരാമെന്ന വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്നതായി തപാൽവകുപ്പ് കേരള സർക്കിളിന്റെ ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്