തിരുവനന്തപുരം: സന്പർക്കത്തിലൂടെ രോഗബാധിതരായവരിൽ മൂന്നിൽ രണ്ടും തിരുവനന്തപുരത്ത് ആണെങ്കിലും ഇന്നലെ ഒന്‍പതു ജില്ലകളിൽ സന്പർക്കത്തിലൂടെ രോഗബാധ ഉണ്ടായിട്ടുണ്ട്. ആകെ 90 പേർക്കാണ് സന്പർക്കത്തിലൂടെരോഗം ബാധിച്ചത്. ഇവരിൽ 60 പേർ തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളം ജില്ലയിലെ ഒന്‍പതു പേർക്കും മലപ്പുറത്ത് ഏഴു പേർക്കും കോഴിക്കോട് അഞ്ചു പേർക്കും ആലപ്പുഴയിൽ മൂന്നു പേർക്കും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ രണ്ടു പേർക്കു വീതവും കൊല്ലം, ഇടുക്കി ജില്ലകളിൽ ഓരോരുത്തർക്കുമാണ് സന്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കോട്ടയം ജില്ലയിലെ രണ്ടും ഇടുക്കി ജില്ലയിലെ ഒന്നും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം. തൃശൂർ ജില്ലയിലെ ഒന്‍പതു ബിഎസ്എഫ് ജവാന്മാർക്കും കണ്ണൂർ ജില്ലയിലെ ഒരു സിഐഎസ്എഫ് ജവാനും ഒരു ഡിഎസ്സി. ജവാനും ആലപ്പുഴ ജില്ലയിലെ മൂന്ന് ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിനും രോഗം ബാധിച്ചു.
12 പുതിയ ഹോട്ട്സ്പോട്ടുകൾ
തിരുവനന്തപുരം: ഇന്നലെ പുതിയ 12 ഹോട്ട് സ്പോട്ടുകൾ. നാലു പ്രദേശങ്ങളെ ഒഴിവാക്കി. നിലവിൽ 169 ഹോട്ട് സ്പോട്ടുകളാണുള്ളത്. പുതിയ ഹോട്ട് സ്പോട്ടുകൾ: തിരുവനന്തപുരം ജില്ലയിലെ ആര്യനാട്് (കണ്ടെയിൻമെന്റ് സോണ്‍: എല്ലാ വാർഡുകളും), കാരോട് (കണ്ടെയിൻമെന്റ സോണ്‍ വാർഡ് 14, 15, 16), കണ്ണൂർ ജില്ലയിലെ വേങ്ങാട് (5), കാങ്കോൽആലപ്പടന്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂർണിക്കര (7), വയനാട് ജില്ലയിലെ കൽപ്പറ്റ മുനിസിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതൽ ബൈപാസ് റോഡിലെ ട്രാഫിക് ജംഗ്ഷൻ വരെയുള്ള ഇരുവശത്തേയും കടകളും സ്ഥാപനങ്ങളും), പത്തനംതിട്ട ജില്ലയിലെ റാന്നി (1, 2), ആലപ്പുഴ ജില്ലയിലെ പത്തിയൂർ (12), പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാന്പാറ (8).
ഒഴിവാക്കിയ പ്രദേശങ്ങൾ: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടെയിൻമെന്റ സോണ്‍ വാർഡ് 31), പുൽപ്പറ്റ (7), കൊല്ലം ജില്ലയിലെ തൃക്കോവിൽവട്ടം (6, 7, 9), കോട്ടയം ജില്ലയിലെ കോട്ടയം മുനിസിപ്പാലിറ്റി (36, 43).
സന്പർക്കത്തിലൂടെ രോഗം: 90 ൽ അറുപതും തിരുവനന്തപുരത്ത്
12:34 AM Jul 09, 2020 | Deepika.com