ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ട വരിൽ 157 പേർ വിദേശത്തുനിന്നും 38 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. സന്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്കു രോഗബാധയുണ്ടായ ദിവസം കൂടിയാണ് ഇന്നലെ. രോഗലക്ഷണങ്ങളോടെ 378 പേരെ ഇന്നലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 1,86,576 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് ബാധിതരായി 3034 പേർ ഇപ്പോൾ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്നലെ 272 പേർക്കു കോവിഡ്
01:02 AM Jul 08, 2020 | Deepika.com
തിരുവനന്തപുരം: സന്പർക്കത്തിലൂടെ 68 പേർക്കുൾപ്പെടെ സംസ്ഥാനത്ത് ഇന്നലെ 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഉറവിടം കണ്ടെത്താനാകാത്ത പതിനഞ്ചു പേരും ഉൾപ്പെടുന്നു. ആശങ്ക ഉളവാക്കുന്ന കണക്കുകളാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് 63 പേർക്കും തിരുവനന്തപുരത്ത് 54 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 111 പേർ ഇന്നലെ രോഗമുക്തി നേടി.