തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 16നു കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും മുംബൈ, ന്യൂഡൽഹി, ദുബായ് എന്നിവിടങ്ങളിലുമായി നടത്തും. പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ കീം 2020-കാൻഡിഡേറ്റ് പോർട്ടൽ വഴി ഡൗണ്‍ലോഡ് ചെയ്യാം.
അപേക്ഷാ നന്പരും പാസ്വേഡും നൽകി ലോഗിൻ ചെയ്യുന്പോൾ ദൃശ്യമാകുന്ന പ്രൊഫൈൽ പേജിൽ അഡ്മിറ്റ് കാർഡ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ പരീക്ഷാഹാളിൽ പരിശോധനയ്ക്കായി ഹാജരാക്കണം. അഡ്മിറ്റ് കാർഡിന്റെ കളർ പ്രിന്റൗട്ട് അഭികാമ്യമാണ്. മെഡിക്കൽ, ആർക്കിടെക്ചർ കോഴ്സുകൾക്കു മാത്രമായി അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് അഡ്മിറ്റ് കാർഡ് ലഭ്യമല്ല.
പ്രവേശനപരീക്ഷയിൽ മാറ്റമില്ല; അഡ്മിറ്റ് കാർഡുകൾ ഡൗണ്‍ലോഡ് ചെയ്യാം
01:02 AM Jul 08, 2020 | Deepika.com